2010, ജൂലൈ 22, വ്യാഴാഴ്‌ച

സിലസില ഫോണ്ടും സിലസില ബ്രൌസറും!

ചിലര്‍ അങ്ങനെയാണ്. എല്ലാം പെട്ടെന്ന് മറക്കും. അത് എത്ര വലിയ ദുരന്തമാനെങ്കിലും. പറഞ്ഞു വരുന്നത് ഈ അടുത്ത് സംഭവിച്ച ഒരു ദുരന്തത്തെ കുറിച്ചാണ്. മംഗലാപുരത് വിമാനം തകര്‍ന്നു വീണു 150 ല്‍ അധികം ആളുകള്‍ മരിച്ചതാണോ? അല്ല. മാവോഇസ്റ്റു അറ്റാക്ക്‌? അതും അല്ല. പിന്നെ എന്ത് കോപ്പാ?
സില്‍സില എന്ന ആല്‍ബം ദുരന്തം. ഈ ആല്‍ബം കണ്ട മോഹാല്യസപ്പെട്ടു വീണവര്‍ 38901 പേര്‍. സില്‍സില തൊണ്ടയില്‍ കുട്ങ്ങി ശ്വാസം മുട്ടി മരിച്ചത് 500 ഓളം പേര്‍. കണ്ടയുടനേ ആത്മഹത്യ ചെയ്തത് 4000 പേര്‍. ഇത്ര വലിയ പാതകമൊന്നും ഇത് വരെ കാണിച്ചിട്ടില്ലാത്ത പത്രപ്രവര്‍ത്തകര്‍ ഒന്ന് തളര്‍ന്നു പോയെങ്കിലും സമനില വീണ്ടെടുത് കാര്യങ്ങള്‍ വിലയിരുത്താന്‍ തുടങ്ങി. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാകാനുള്ള പരിശ്രമങ്ങള്‍ അവര്‍ സ്വയം ഏറ്റെടുത്തു. യുടുബില്‍ കമന്റ്‌ എഴുതിയും ബ്ലോഗില്‍ തെറി പറഞ്ഞും കലിപ്പ് തീരാത്തവര്‍ ആല്‍ബം ഉണ്ടാക്കിയവരെ നേരിട്ട വിളിച്ചു തന്തക്ക് പറഞ്ഞു. ഇന്ത്യന്‍ ദേശീയതാ ബോധം വിളമ്പുകയും, ഇന്ത്യയില്‍ നിന്നുള്ള കൊച്ചു കൊച്ചു സംരന്ഭങ്ങള്‍ക്ക് സകല വിധ അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ചൊരിയുകയും ചെയ്യുന്ന ചില ബ്ലോഗുകള്‍ ഈ വീഡിയോയെ കൊന്നു കൊലവിളിച്ചു. അരിശം തീരാതെ വീഡിയോക് പിന്നിലുള്ളവന്മാരുടെ കുടുംബ പശ്ചാത്തലം വരെ അന്വേഷിച്ചു പോയി. മെഡിക്കല്‍ സയന്‍സിനു ഇത് വരെ ചികിത്സ കണ്ടെത്താന്‍ സാധിക്കാത്ത "ഫാദര്‍ ലെസ്സ് സിന്ട്രോം" ബാധിച്ചവരാണ് ഈ വീഡിയോ ഇറക്കിയതെന്നും ഇവര്‍ കണ്ടെത്തി.

അത്യന്ധാധുനിക വിഷയങ്ങള്‍ മസാല ചേര്‍ത് ബ്ലോഗില്‍ എഴുതുകയും, അത് വായിച്ചു മരിക്കുന്നവരുടെ ചരമ റിപ്പോര്‍ട്ട്‌ വേറൊരു മഞ്ഞപത്രത്തില്‍ എഴുതുകയും ചെയ്യുന്ന ഒരു സെലെബ്രിടികക് ഊരും പേരുമില്ലാത്ത ഈ പാവങ്ങള്‍ ഒരു കൂതറ വീഡിയോ ഉണ്ടാക്കിയപ്പോ അതിനു കിട്ടിയ ഫ്രോഡ് പബ്ലിസിറ്റി ദഹിച്ചില്ല. എങ്ങനെ ദഹിക്കും. വര്‍ഷങ്ങളായുള്ള കഠിന തപസിലൂടെ താന്‍ ഉണ്ടാക്കിയ പ്രശസ്തി പദതെക്കള്‍ വലിയ പ്രശസ്തി വെറും ഊച്ചാളികള്‍ രണ്ടു മൂന്നു ദിവസം കൊണ്ട് നേടുകയോ. സംഗീതം ഉണ്ടാക്കുമ്പോ ചില നിയമമോക്കെയില്ലേ. സംഗീതം, ആല്‍ബം എന്നൊക്കെ പറയുന്നത്  ഓപ്പണ്‍ സോര്സിനെ ബലാല്‍സംഗം ചെയ്യുന്നത് പോലെയാണോ? കിടിലോല്‍ക്കിടിലന്‍ തബലിസ്ടിനെയും, മറ്റനേകം അനശ്വര കലാകാരന്മാരെയും അണി നിരത്തി, സ്വാഭാവികത കിട്ടാന്‍ വേണ്ടി കള്ള് ഷാപ്പിലെ ഒറിജിനല്‍ കുടിയന്മാര്‍ക്ക് കള്ള് മേടിച്ചു കൊടുത്തു അഭിനയിപ്പിച്ചു (ഛെ, അഭിനയമല്ല, സ്വാഭാവികത) ഉണ്ടാക്കിയെടുത്ത തന്റെ ആല്‍ബം അപ്‌ലോഡ്‌ ചെയ്തപ്പോ കിട്ടിയത് വെറും 1,196 views. അപ്പൊ നീയൊക്കെ നിന്റെ മറ്റെടുത്തെ വീഡിയോ കൊണ്ട് വന്നു ഫേമസ് ആകുന്നോടാ എന്ന് പറഞ്ഞു കുറച്ചൊരു കയറ്റം. അവിടെ തീര്‍ന്നോ? ഇടതു ബുദ്ധിജീവികളും, സൈന്ധാന്തികരും, സാധാരണക്കാരും(ബുദ്ധി ജീവികലോട് എതിരിടുന്നവര്‍ക്ക് ഇപ്പൊ ഉള്ള ഒരു പദവിയാനിത്), അച്ചായന്റെ വായില്‍ നിന്ന് ഒലിച്ചിരങ്ങുന്നത് നക്കിക്കുടിച്, കലക്കി എന്ന് പറയുന്നവരും (ഇത് ഒരു പ്രത്യേകം വര്‍ഗമല്ല, മറ്റു വര്‍ഗങ്ങളിലെല്ലാം കാണുന്ന ഒരു ഉപ വര്‍ഗമാണ്) മേഞ്ഞു നടക്കുന്ന ഒരു ഭൂലോക വിജ്ഞാന കോശത്തിന്റെ ഉപജ്ഞാതാവ് ഇതിനെതിരെ വാളെടുതാല്‍ പിന്നെ കയും കെട്ടി നോക്കിയിരിക്കാന്‍ ഒക്കുമോ? ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ നിഘണ്ടു തേടി പോയി. അപ്പനില്ലാത്തവര്‍ പോലും മറ്റുള്ളവരുടെ അപ്പനെ ചോദിയ്ക്കാന്‍ തുടങ്ങി. കൂതറ വാക്കുകള്‍ അന്വേഷിച്ചു പോയ സാധാരണക്കാര്‍ക്ക് ഒടുക്കം ഈ വിജ്ഞാന കോശത്തില്‍ നിന്ന് തന്നെ അനേകം പ്രയോഗങ്ങള്‍ കണ്ടെടുക്കാന്‍ പറ്റി. ഒടുക്കം എല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ അങ്ങ് ശര്ധിച്ചു. ഇത്രയും കേട്ടിട്ടും, തങ്ങള്‍ വളര്‍ന്നു വരുന്ന കുറച്ചു കലാകാരന്മാര്‍ ആണെന്നും, പ്രോത്സാഹിപ്പിക്കണം എന്നും പറഞ്ഞു സില്സിലക്കാര്‍ ബ്ലോഗ്‌ ഒന്നും ഇറക്കിയില്ല. ലോകം അവരെ കൂതരകളായി വിലയിരുത്തി. വിധിയെഴുതി. ഇനി ഒരു ശ്രമം പോലും നടത്തിയാല്‍ ബെര്‍ലിതരത്തില്‍ മുക്കി കൊന്നു കളയുമെന്നും പറഞ്ഞു. അത് കേട്ടതും അവര്‍ പിന്മാറി. തന്തക്ക് വിളി സഹിക്കാം. പക്ഷെ ഇത്?

അങ്ങനെയിരികുമ്പോഴാണ് ഇവിടെ സിലസില ബ്രൌസര്‍ ഇറങ്ങുന്നത്. സിലസില അല്ലെ, പരിപാടി ക്ലിക്ക് ആയി. ടെക്നോളജി ആയതു കാരണം, മഞ്ഞ പത്രക്കാര്‍ ഒന്നും നോക്കിയില്ല. ചരമ കോളങ്ങള്‍ എഴുതുന്നവര്‍ ഇതിന്റെ ഫീച്ചര്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങി. ഐ ടി പടുക്കള്‍ വെറുതെ ഇരിക്കുമോ? ഓപ്പണ്‍ സോര്‍സിനെ ബലാല്‍ സംഗം ചെയ്യുന്നത് അവര്‍ക്ക് സഹിക്കുമോ. അവരും ഇറങ്ങി. പ്രശ്നം പബ്ലിസിടിയുടെത് ആയി. ഐ ടി കാരൊക്കെ പബ്ലിസിടി ആഗ്രഹിച്ചു നടക്കുന്നവരും അത് കിട്ടാതിരിക്കുമ്പോള്‍, പബ്ലിസിടി കിട്ടുന്നവനെ കൊന്നനം കുത്തുന്നവരുമാനെന്നു മറ്റൊരു സിദ്ധാന്തം കണ്ടു പിടിച്ചു. സിലസില വീഡിയോക്ക് കിട്ടിയ ഫ്രോഡ് പബ്ലിസിറ്റിയില്‍ ഹാലിളകിയവര്‍, ഇപ്പൊ ഐ ടി കാര്‍ക്ക് പബ്ലിസിടി രോഗം ഉണ്ടെന്നു കണ്ടു പിടിച്ചു. മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത മറ്റേ രോഗം തന്നെയാണെന്ന് കൂട്ടി ചേര്‍ത്തു. അധികം വയ്യാതെ ഒരു സിലസില ഫോണ്ടും ഇറങ്ങി. കളി കാര്യമായി. എന്ത് ചെയ്യുന്നു എന്നല്ല, അത് എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നു എന്നതിലാണ് കാര്യം എന്ന് സിന്ദാബാദ് വിളിച്ചു. വേണമെങ്കില്‍ നിങ്ങള്‍ക്കും പബ്ലിസിടി നേടാമെന്ന് ഒരു കൂട്ടര്‍. അവര്‍ തന്നെയാണ് മുന്‍പേ സിലസില ആല്ബത്തെ കല്ലെറിഞ്ഞും മൂത്രമൊഴിച്ചും കൊന്നത്. എന്തിനു? അറിയില്ല. നേതാവ് പറഞ്ഞതല്ലേ. അത് തന്നെ സത്യം. 'റുപീ ഫോണ്ട് ഒരു സിലസില, ഇന്ത്യന്‍ ബ്രൌസര്‍ ഒരു സിലസില' എന്ന് ബൂര്‍ഷ വിപ്ലവകാരികള്‍ ഇടതു പ്രസ്ഥാനത്തിനെ തന്തക്കു വിളിക്കുന്നവരുടെ കൂടെ കോറസ് പാടി. ഐ ടി വര്‍ഗബോധവും ഐ ടി വിരുദ്ധ വര്‍ഗ ബോധവും എന്ന് രണ്ടു വര്‍ഗങ്ങള്‍ മാത്രമായി ആള്‍ക്കാര്‍ തിരിഞ്ഞു. തങ്ങള്‍ എഴുതുന്ന്നതും തീരുമാനിക്കുന്നതും എല്ലാം ശരിയാണെന്ന ഒരു മിഥ്യധാരണ ഈ പത്രകാര്‍ക്ക് ഉണ്ട്. ഇന്റെര്‍നെറ്റിലൂടെ തങ്ങള്‍ ഉണ്ടാക്കിയ സിലസില ആല്‍ബത്തിന് പബ്ലിസിടി അതുണ്ടാക്കിയവര്‍ നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്ക്. അത് അന്ഗീകരിക്കാനുള്ള സഹിഷ്ണുത വേണം.

ഇനി ബാക്കി കഥ. ഇന്ത്യന്‍ റുപീയുടെ ചിഹ്നം യുണീകോഡില്‍ വരുന്നത് വരെ കാത്തിരിക്കാന്‍ വയ്യാത്ത സെളിബ്രിടി, ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് വേര്‍ഡ്‌ പ്രോസേസ്സരില്‍, ടില്‍ഡ കീ എന്താണെന്ന് പഠിച്ച് സംഗതി ടൈപ്പ് ചെയ്ത്- ആഹാ ഇതു കൊള്ളാമല്ലോ എന്നു പറയുന്നു. അതിന്റെ ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ ചുമരില്‍ ചില്ലിട്ടു തൂക്കുന്നു. ഒരു മാലയും. യുനീകോഡ് വന്നാല്‍ ഇത് മാറ്റുമോ എന്നറിയില്ല. മാറ്റുമായിരിക്കും.  അതത്ര വലിയ കാര്യമാണോ? മാറ്റി വരുന്നയാള്‍ക്ക് പണി അറിയുമോ ഇല്ലയോ എന്ന് നമുക്ക് ഒരു അഞ്ചു വര്ഷം കഴിഞ്ഞു അങ്ങേരോട് തന്നെ ചോദിക്കാം.

13 അഭിപ്രായങ്ങൾ:

  1. നന്നായിരിയ്ക്കുന്നു..വിമർശനാതീതർ എന്നു വിശ്വസിയ്ക്കുന്ന ബ്രഹ്മാണ്ട ബ്ലോഗർമാർക്ക് ഇടയ്ക്ക് ഇങ്ങനെ ഒരു ഡോസ് കൊടുക്കുന്നതു നല്ലതാ..തെറി പാർസൽ ആയി വരുന്നതു കരുതി ഇരുന്നോളൂ കേട്ടോ..!

    മറുപടിഇല്ലാതാക്കൂ
  2. തറയുടെയും തെറിയുടെയും നാട്ടില്‍ പിറന്നവര്‍ തെറി കേട്ട തളരാനോ? പുതിയതാണെങ്കില്‍ നിഘണ്ടുവില്‍ ചേര്‍ക്കും. അത്ര തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. "ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ നിഘണ്ടു തേടി പോയി. അപ്പനില്ലാത്തവര്‍ പോലും മറ്റുള്ളവരുടെ അപ്പനെ ചോദിയ്ക്കാന്‍ തുടങ്ങി. കൂതറ വാക്കുകള്‍ അന്വേഷിച്ചു പോയ സാധാരണക്കാര്‍ക്ക് ഒടുക്കം ഈ വിജ്ഞാന കോശത്തില്‍ നിന്ന് തന്നെ അനേകം പ്രയോഗങ്ങള്‍ കണ്ടെടുക്കാന്‍ പറ്റി"

    മച്ചാ..സംഭവം കിടുക്കി.. :) (പേടിച്ചിട്ടാ കലക്കി എന്നിടാത്തത്..നക്കികുടിക്കുന്നോരുടെ സൈഡാ എന്ന് കേള്‍ക്കാന്‍ വയ്യായെ)

    മറുപടിഇല്ലാതാക്കൂ
  4. ചിരിക്കാതെ പിന്നെ എന്ത് ചെയ്യാന..... എല്ലാം സിത്സിലാഹെ സിൽ‌സിലാ...........
    കുമിള പൊലുള്ള ജീവിതത്തിൽ സിത്സിലാഹെ സിൽ‌സിലാ........

    മറുപടിഇല്ലാതാക്കൂ
  5. നീയൊക്കെ നിന്റെ മറ്റെടുത്തെ വീഡിയോ കൊണ്ട് വന്നു ഫേമസ് ആകുന്നോടാ എന്ന് പറഞ്ഞു കുറച്ചൊരു കയറ്റം.
    അങ്ങിനെയുണ്ടായോ..?? Link please

    മറുപടിഇല്ലാതാക്കൂ
  6. പിതൃ ശൂന്യ്‌നു കൊടുത്ത മറുപടി കലക്കി.പുള്ളി കുറച്ചു നാളായി കൊടുങ്ങല്ലൂര്‍ ഭാഷ ഉപയോഗിച്ച് ബ്ലോഗിന് ആളെ കൂടുന്നു...തന്നാരോ തന്നാരോ കേട്ടാല്‍ IT ബുജികള്‍ വായില്‍ മൈദയും ആസനത്തില്‍ ആണിയും കയറ്റി ഇരികുമെന്നാ syndicate കാരന്‍ കരുതിയത്‌.....

    മറുപടിഇല്ലാതാക്കൂ
  7. ഒരു സംശയം..പുയിപ്പുകള്‍ എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം?

    മറുപടിഇല്ലാതാക്കൂ
  8. എന്റെ സിജൂ. ഇത് വികി പീഡിയ ഒന്നുമല്ല തെളിവും നിരത്തി റെഫറന്‍സും കൊടുത്തു എഴുതാന്‍. ഇത് ആക്ഷേപ ഹാസ്യമാണ് (ഓപ്പണ്‍ സോര്‍സ് ആക്ഷേപ ഹാസ്യത്തെ മോഡിഫൈ ചെയ്ത പുതിയ വെര്‍ഷന്‍). തല്‍കാലം താന്‍ ഇത് കണ്ടോ. ഞാനിവിടെ ചിരിച്ചു ചിരിച്ചു മരിച്ചിരിക്കുകയാ. http://www.youtube.com/watch?v=cj2wLY4k0J0

    മറുപടിഇല്ലാതാക്കൂ
  9. വീഡിയോ കണ്ടു ചിരിച്ചു പണി തീര്‍ന്നു.......പോസ്റ്റും കൊള്ളാം ...

    മറുപടിഇല്ലാതാക്കൂ