2010, ജൂലൈ 24, ശനിയാഴ്‌ച

എങ്ങനെ ഒരു കൂതറ ബ്ലോഗ്ഗര്‍ ആകാം: ഒരു പ്രൊഫഷനല്‍ ബയോഗ്രഫി

വിജയകരമാണെന്ന് പരീക്ഷിച്ചു ഉറപ്പു വരുത്തിയ കുറച്ചു എളുപ്പ വഴികളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ആണുങ്ങള്‍ക്ക് മാത്രമോ അല്ലെങ്കില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമോ ആയി ഉള്ളതല്ല.ഇത് രണ്ടുമല്ലാത്തവര്‍ പോലും ഇത് വര്‍ഷങ്ങളായി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. പക്ഷെ വര്‍ഗ ബോധം സൃഷ്ടിക്കുന്നതില്‍ മിടുക്കരായ അത്തരക്കാര്‍ ഉപദേശങ്ങള്‍ കൊടുക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രമേ  കൊടുക്കതുള്ളൂ.

നിങ്ങള്‍ക്ക് വേണ്ട ഒന്നാമത്തെ ഗുണം, അടിസ്ഥാനപരമായി തറയാകുക എന്നതാണ്. ഇത്രയും കാലമായി നിങ്ങള്‍ അതായില്ലെങ്കില്‍ അത് നിങ്ങള്‍ വായിക്കുന്ന ഗ്രന്ഥങ്ങളുടെ കുഴപ്പമാണ്. മഞ്ഞരമ പത്രങ്ങളും അതിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിക്കുക. അത് ഒരു തുടക്കമാണ്. പിന്നെ വേണ്ടത് അതിന്റെയൊക്കെ പിറകിലുള്ളവന്മാര്‍ എഴുതുന്ന ബ്ലോഗുകള്‍ വായിക്കുക എന്നുള്ളതാണ്. നിങ്ങള്‍ എപ്പോ കൂതരയായി എന്ന് ചോദിച്ചാല്‍ മതി. തെളിവ് വേണമെങ്കില്‍, ദെ സൈഡ്ബാറില്‍ ഒന്ന് നോക്കിയേ. കണ്ടില്ലേ ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ ഫോട്ടോ. കണ്ടാല്‍ തോന്നുമോ ഒരു കൂതരയാണെന്നു? 

2:1:3:1:2:1:3:1:1:1:2 എന്ന പ്രോപോഷനില്‍ വേണം നമ്മള്‍ പോസ്റ്റുകള്‍ എഴുതാന്‍. 2 രാഷ്ട്രീയം, 1 കൂതറ, 3 സിനിമ, 1കൂതറ, 2 മാര്‍ക്സിസ്റ്റ്‌ വിരോധം, 1 കൂതറ, 3 ഐ ടി,1 കൂതറ, 1 ഇന്‍സ്പിരേഷന്‍, 1 റഷ്യന്‍ സാഹിത്യത്തിന്‍റെ തര്‍ജമ, 2 സോഫ്റ്റ്‌ പോണ്‍. ഇതാണ് അതിന്റെ ഓര്‍ഡര്‍.  നമ്മള്‍ ഒരു കൂതറ ബ്ലോഗ്ഗര്‍ ആകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും സമസ്ത മേഖലകളെ പറ്റിയും നമ്മള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത് എഴുതണം. അപ്പോള്‍ മാത്രമേ വിവിധ തരം വര്‍ഗ ബോധമുള്ള അനുയായികളെ കിട്ടൂ.

പിന്നെ സുരേഷ് ഗോപിയുടെ പൊളിഞ്ഞു പാളീസായ ഒരു അമ്പത് സിനിമയെങ്കിലും കാണണം. അതിലെ ഓരോ വാക്കുകളും ആവര്ത്തിചാവര്തിച്ചു ഉരുവിട്ട് കൊണ്ടിരിക്കണം. ഇതിനു ശേഷം റിവ്യൂ ചെയ്യാനെന്ന പേരില്‍ ഒന്ന് മുതല്‍ ഒന്‍പതു വരെ റേറ്റിങ്ങുള്ള പടങ്ങള്‍ കാണണം. എന്നിട്ട് സീന്‍ ബൈ സീന്‍ അത് പകര്‍ത്തി എഴുതണം. സാംസ്‌കാരിക അധപതനം എന്ന് വിപ്ലവകാരികള്‍ സിനിമക്കാര്‍ക്കെതിരെ മുറവിളി കൂട്ടിക്കൊള്ളും.


ആഭിജാത്യമുള്ളത് എന്ന് നിങ്ങള്‍ കരുതുന്ന ജോലി നിങ്ങള്‍ പകല്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പരാമര്‍ശിക്കുകയോ മറ്റുള്ളവരെ പരാമര്‍ശിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളുടെ പ്രോഫെഷനെ തൊട്ടു കളിച്ചാല്‍, ദെ 'മാമന്‍' വരുന്നുണ്ട് അവര്‍ നിന്നെ കൈകാര്യം ചെയ്യും എന്ന മട്ടില്‍ ഒരു ചെറിയ ഭീഷണി. അത്ര മതി.

ഇനി നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം പറയുമ്പോള്‍ ഞാന്‍ പോളി ടെക്നിക്ഒന്നും പഠിച്ചില്ലേ എന്നങ്ങു കാച്ചുക. വല്ലവരും പറഞ്ഞിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത കാര്യം പറയുമ്പോള്‍, ഒരു ഐ ടി ബുദ്ധി ജീവി, മെഡിക്കല്‍ ജീവി, സെക്രടരിയെറ്റ് ഉദ്യോഗസ്ഥന്‍, കൊടുങ്ങല്ലൂരിലെ മോഹനന്‍ എന്നിങ്ങനെ കുറെ റഫറന്‍സുകള്‍ ആകാം.

ഇനി ബ്ലോഗില്‍ നമ്മള്‍ തൂറിയതിന്റെ മേല്‍ ഏതെങ്കിലും പട്ടികള്‍ വന്നു തൂറുകയാനെങ്കില്‍ 'ഛീ, അശ്ലീലമാക്കിയല്ലോട നായിന്റെ മോനെ' എന്ന് പറഞ്ഞു പട്ടി തൂറിയതെല്ലാം കൈ കൊണ്ട് വാരിക്കലയണം. അല്ലെങ്കില്‍ അന്തസ്സും ആഭിജാത്യവും കുലമഹിമയുമുള്ള നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ ചവിട്ടിപോയാലോ?

ഇനി ധൈര്യമായി ബ്ലോഗിങ്ങിനു ഇറങ്ങിക്കോളൂ. എന്തെങ്കിലും സംശയം എപ്പോ തോന്നിയാലും ബ്ലോഗേശ്വരന്റെ ബ്ലോഗിലേക്ക് ഒരു ട്രാക്ക് ബാക്ക് വിട്ടാല്‍ മതി.

2010, ജൂലൈ 22, വ്യാഴാഴ്‌ച

സിലസില ഫോണ്ടും സിലസില ബ്രൌസറും!

ചിലര്‍ അങ്ങനെയാണ്. എല്ലാം പെട്ടെന്ന് മറക്കും. അത് എത്ര വലിയ ദുരന്തമാനെങ്കിലും. പറഞ്ഞു വരുന്നത് ഈ അടുത്ത് സംഭവിച്ച ഒരു ദുരന്തത്തെ കുറിച്ചാണ്. മംഗലാപുരത് വിമാനം തകര്‍ന്നു വീണു 150 ല്‍ അധികം ആളുകള്‍ മരിച്ചതാണോ? അല്ല. മാവോഇസ്റ്റു അറ്റാക്ക്‌? അതും അല്ല. പിന്നെ എന്ത് കോപ്പാ?
സില്‍സില എന്ന ആല്‍ബം ദുരന്തം. ഈ ആല്‍ബം കണ്ട മോഹാല്യസപ്പെട്ടു വീണവര്‍ 38901 പേര്‍. സില്‍സില തൊണ്ടയില്‍ കുട്ങ്ങി ശ്വാസം മുട്ടി മരിച്ചത് 500 ഓളം പേര്‍. കണ്ടയുടനേ ആത്മഹത്യ ചെയ്തത് 4000 പേര്‍. ഇത്ര വലിയ പാതകമൊന്നും ഇത് വരെ കാണിച്ചിട്ടില്ലാത്ത പത്രപ്രവര്‍ത്തകര്‍ ഒന്ന് തളര്‍ന്നു പോയെങ്കിലും സമനില വീണ്ടെടുത് കാര്യങ്ങള്‍ വിലയിരുത്താന്‍ തുടങ്ങി. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാകാനുള്ള പരിശ്രമങ്ങള്‍ അവര്‍ സ്വയം ഏറ്റെടുത്തു. യുടുബില്‍ കമന്റ്‌ എഴുതിയും ബ്ലോഗില്‍ തെറി പറഞ്ഞും കലിപ്പ് തീരാത്തവര്‍ ആല്‍ബം ഉണ്ടാക്കിയവരെ നേരിട്ട വിളിച്ചു തന്തക്ക് പറഞ്ഞു. ഇന്ത്യന്‍ ദേശീയതാ ബോധം വിളമ്പുകയും, ഇന്ത്യയില്‍ നിന്നുള്ള കൊച്ചു കൊച്ചു സംരന്ഭങ്ങള്‍ക്ക് സകല വിധ അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ചൊരിയുകയും ചെയ്യുന്ന ചില ബ്ലോഗുകള്‍ ഈ വീഡിയോയെ കൊന്നു കൊലവിളിച്ചു. അരിശം തീരാതെ വീഡിയോക് പിന്നിലുള്ളവന്മാരുടെ കുടുംബ പശ്ചാത്തലം വരെ അന്വേഷിച്ചു പോയി. മെഡിക്കല്‍ സയന്‍സിനു ഇത് വരെ ചികിത്സ കണ്ടെത്താന്‍ സാധിക്കാത്ത "ഫാദര്‍ ലെസ്സ് സിന്ട്രോം" ബാധിച്ചവരാണ് ഈ വീഡിയോ ഇറക്കിയതെന്നും ഇവര്‍ കണ്ടെത്തി.

അത്യന്ധാധുനിക വിഷയങ്ങള്‍ മസാല ചേര്‍ത് ബ്ലോഗില്‍ എഴുതുകയും, അത് വായിച്ചു മരിക്കുന്നവരുടെ ചരമ റിപ്പോര്‍ട്ട്‌ വേറൊരു മഞ്ഞപത്രത്തില്‍ എഴുതുകയും ചെയ്യുന്ന ഒരു സെലെബ്രിടികക് ഊരും പേരുമില്ലാത്ത ഈ പാവങ്ങള്‍ ഒരു കൂതറ വീഡിയോ ഉണ്ടാക്കിയപ്പോ അതിനു കിട്ടിയ ഫ്രോഡ് പബ്ലിസിറ്റി ദഹിച്ചില്ല. എങ്ങനെ ദഹിക്കും. വര്‍ഷങ്ങളായുള്ള കഠിന തപസിലൂടെ താന്‍ ഉണ്ടാക്കിയ പ്രശസ്തി പദതെക്കള്‍ വലിയ പ്രശസ്തി വെറും ഊച്ചാളികള്‍ രണ്ടു മൂന്നു ദിവസം കൊണ്ട് നേടുകയോ. സംഗീതം ഉണ്ടാക്കുമ്പോ ചില നിയമമോക്കെയില്ലേ. സംഗീതം, ആല്‍ബം എന്നൊക്കെ പറയുന്നത്  ഓപ്പണ്‍ സോര്സിനെ ബലാല്‍സംഗം ചെയ്യുന്നത് പോലെയാണോ? കിടിലോല്‍ക്കിടിലന്‍ തബലിസ്ടിനെയും, മറ്റനേകം അനശ്വര കലാകാരന്മാരെയും അണി നിരത്തി, സ്വാഭാവികത കിട്ടാന്‍ വേണ്ടി കള്ള് ഷാപ്പിലെ ഒറിജിനല്‍ കുടിയന്മാര്‍ക്ക് കള്ള് മേടിച്ചു കൊടുത്തു അഭിനയിപ്പിച്ചു (ഛെ, അഭിനയമല്ല, സ്വാഭാവികത) ഉണ്ടാക്കിയെടുത്ത തന്റെ ആല്‍ബം അപ്‌ലോഡ്‌ ചെയ്തപ്പോ കിട്ടിയത് വെറും 1,196 views. അപ്പൊ നീയൊക്കെ നിന്റെ മറ്റെടുത്തെ വീഡിയോ കൊണ്ട് വന്നു ഫേമസ് ആകുന്നോടാ എന്ന് പറഞ്ഞു കുറച്ചൊരു കയറ്റം. അവിടെ തീര്‍ന്നോ? ഇടതു ബുദ്ധിജീവികളും, സൈന്ധാന്തികരും, സാധാരണക്കാരും(ബുദ്ധി ജീവികലോട് എതിരിടുന്നവര്‍ക്ക് ഇപ്പൊ ഉള്ള ഒരു പദവിയാനിത്), അച്ചായന്റെ വായില്‍ നിന്ന് ഒലിച്ചിരങ്ങുന്നത് നക്കിക്കുടിച്, കലക്കി എന്ന് പറയുന്നവരും (ഇത് ഒരു പ്രത്യേകം വര്‍ഗമല്ല, മറ്റു വര്‍ഗങ്ങളിലെല്ലാം കാണുന്ന ഒരു ഉപ വര്‍ഗമാണ്) മേഞ്ഞു നടക്കുന്ന ഒരു ഭൂലോക വിജ്ഞാന കോശത്തിന്റെ ഉപജ്ഞാതാവ് ഇതിനെതിരെ വാളെടുതാല്‍ പിന്നെ കയും കെട്ടി നോക്കിയിരിക്കാന്‍ ഒക്കുമോ? ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ നിഘണ്ടു തേടി പോയി. അപ്പനില്ലാത്തവര്‍ പോലും മറ്റുള്ളവരുടെ അപ്പനെ ചോദിയ്ക്കാന്‍ തുടങ്ങി. കൂതറ വാക്കുകള്‍ അന്വേഷിച്ചു പോയ സാധാരണക്കാര്‍ക്ക് ഒടുക്കം ഈ വിജ്ഞാന കോശത്തില്‍ നിന്ന് തന്നെ അനേകം പ്രയോഗങ്ങള്‍ കണ്ടെടുക്കാന്‍ പറ്റി. ഒടുക്കം എല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ അങ്ങ് ശര്ധിച്ചു. ഇത്രയും കേട്ടിട്ടും, തങ്ങള്‍ വളര്‍ന്നു വരുന്ന കുറച്ചു കലാകാരന്മാര്‍ ആണെന്നും, പ്രോത്സാഹിപ്പിക്കണം എന്നും പറഞ്ഞു സില്സിലക്കാര്‍ ബ്ലോഗ്‌ ഒന്നും ഇറക്കിയില്ല. ലോകം അവരെ കൂതരകളായി വിലയിരുത്തി. വിധിയെഴുതി. ഇനി ഒരു ശ്രമം പോലും നടത്തിയാല്‍ ബെര്‍ലിതരത്തില്‍ മുക്കി കൊന്നു കളയുമെന്നും പറഞ്ഞു. അത് കേട്ടതും അവര്‍ പിന്മാറി. തന്തക്ക് വിളി സഹിക്കാം. പക്ഷെ ഇത്?

അങ്ങനെയിരികുമ്പോഴാണ് ഇവിടെ സിലസില ബ്രൌസര്‍ ഇറങ്ങുന്നത്. സിലസില അല്ലെ, പരിപാടി ക്ലിക്ക് ആയി. ടെക്നോളജി ആയതു കാരണം, മഞ്ഞ പത്രക്കാര്‍ ഒന്നും നോക്കിയില്ല. ചരമ കോളങ്ങള്‍ എഴുതുന്നവര്‍ ഇതിന്റെ ഫീച്ചര്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങി. ഐ ടി പടുക്കള്‍ വെറുതെ ഇരിക്കുമോ? ഓപ്പണ്‍ സോര്‍സിനെ ബലാല്‍ സംഗം ചെയ്യുന്നത് അവര്‍ക്ക് സഹിക്കുമോ. അവരും ഇറങ്ങി. പ്രശ്നം പബ്ലിസിടിയുടെത് ആയി. ഐ ടി കാരൊക്കെ പബ്ലിസിടി ആഗ്രഹിച്ചു നടക്കുന്നവരും അത് കിട്ടാതിരിക്കുമ്പോള്‍, പബ്ലിസിടി കിട്ടുന്നവനെ കൊന്നനം കുത്തുന്നവരുമാനെന്നു മറ്റൊരു സിദ്ധാന്തം കണ്ടു പിടിച്ചു. സിലസില വീഡിയോക്ക് കിട്ടിയ ഫ്രോഡ് പബ്ലിസിറ്റിയില്‍ ഹാലിളകിയവര്‍, ഇപ്പൊ ഐ ടി കാര്‍ക്ക് പബ്ലിസിടി രോഗം ഉണ്ടെന്നു കണ്ടു പിടിച്ചു. മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത മറ്റേ രോഗം തന്നെയാണെന്ന് കൂട്ടി ചേര്‍ത്തു. അധികം വയ്യാതെ ഒരു സിലസില ഫോണ്ടും ഇറങ്ങി. കളി കാര്യമായി. എന്ത് ചെയ്യുന്നു എന്നല്ല, അത് എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നു എന്നതിലാണ് കാര്യം എന്ന് സിന്ദാബാദ് വിളിച്ചു. വേണമെങ്കില്‍ നിങ്ങള്‍ക്കും പബ്ലിസിടി നേടാമെന്ന് ഒരു കൂട്ടര്‍. അവര്‍ തന്നെയാണ് മുന്‍പേ സിലസില ആല്ബത്തെ കല്ലെറിഞ്ഞും മൂത്രമൊഴിച്ചും കൊന്നത്. എന്തിനു? അറിയില്ല. നേതാവ് പറഞ്ഞതല്ലേ. അത് തന്നെ സത്യം. 'റുപീ ഫോണ്ട് ഒരു സിലസില, ഇന്ത്യന്‍ ബ്രൌസര്‍ ഒരു സിലസില' എന്ന് ബൂര്‍ഷ വിപ്ലവകാരികള്‍ ഇടതു പ്രസ്ഥാനത്തിനെ തന്തക്കു വിളിക്കുന്നവരുടെ കൂടെ കോറസ് പാടി. ഐ ടി വര്‍ഗബോധവും ഐ ടി വിരുദ്ധ വര്‍ഗ ബോധവും എന്ന് രണ്ടു വര്‍ഗങ്ങള്‍ മാത്രമായി ആള്‍ക്കാര്‍ തിരിഞ്ഞു. തങ്ങള്‍ എഴുതുന്ന്നതും തീരുമാനിക്കുന്നതും എല്ലാം ശരിയാണെന്ന ഒരു മിഥ്യധാരണ ഈ പത്രകാര്‍ക്ക് ഉണ്ട്. ഇന്റെര്‍നെറ്റിലൂടെ തങ്ങള്‍ ഉണ്ടാക്കിയ സിലസില ആല്‍ബത്തിന് പബ്ലിസിടി അതുണ്ടാക്കിയവര്‍ നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്ക്. അത് അന്ഗീകരിക്കാനുള്ള സഹിഷ്ണുത വേണം.

ഇനി ബാക്കി കഥ. ഇന്ത്യന്‍ റുപീയുടെ ചിഹ്നം യുണീകോഡില്‍ വരുന്നത് വരെ കാത്തിരിക്കാന്‍ വയ്യാത്ത സെളിബ്രിടി, ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് വേര്‍ഡ്‌ പ്രോസേസ്സരില്‍, ടില്‍ഡ കീ എന്താണെന്ന് പഠിച്ച് സംഗതി ടൈപ്പ് ചെയ്ത്- ആഹാ ഇതു കൊള്ളാമല്ലോ എന്നു പറയുന്നു. അതിന്റെ ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ ചുമരില്‍ ചില്ലിട്ടു തൂക്കുന്നു. ഒരു മാലയും. യുനീകോഡ് വന്നാല്‍ ഇത് മാറ്റുമോ എന്നറിയില്ല. മാറ്റുമായിരിക്കും.  അതത്ര വലിയ കാര്യമാണോ? മാറ്റി വരുന്നയാള്‍ക്ക് പണി അറിയുമോ ഇല്ലയോ എന്ന് നമുക്ക് ഒരു അഞ്ചു വര്ഷം കഴിഞ്ഞു അങ്ങേരോട് തന്നെ ചോദിക്കാം.

2010, ജൂലൈ 21, ബുധനാഴ്‌ച

പ്രശസ്തിയിലേക്കുള്ള പടവുകള്‍. മുട്ട 1

എന്തെങ്കിലും ആകണം ആരെങ്കിലും ആകണം എന്ന ഒരാഗ്രഹം മനസ്സില്‍ വന്നു തുടങ്ങിയത് ഈയടുത്താണ്. കുറുക്കു വഴികളിലൂടെ ഈയടുത് കുറെ പേര്‍ പ്രശസ്തന്മാര്‍ ആയപ്പോളാണ് എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉദിച്ചത്. എനിക്കാണെങ്കില്‍ അതൊക്കെ കണ്ടു അസൂയ കാരണം വയറ്റിലൊരു ഉരുണ്ടു കേറ്റം. ജേര്‍ണലിസ്റ്റ് വന്കന്മാരും കമ്പ്യുട്ടെരിനെ സ്നേഹിച്ചു തുടങ്ങിയ ബൂര്‍ഷ ഇടതുകാരും ഇത്തരക്കാര്‍ക്ക് ഭയങ്കര സപ്പോര്‍ട്ടും. വലിയ കാര്യങ്ങളൊന്നും ചെയ്തില്ലെങ്കിലും ചെയ്യേണ്ടത് ചെയ്യേണ്ടാപ്പോ ചെയ്തത് കാരണം അവര്‍ പ്രശസ്തരായി. വേണമെങ്കില്‍ ഈ അസൂയക്കാര്‍ക്കും ഇത് പോലൊരെണ്ണം ഉണ്ടാക്കി പ്രശസ്തരാകമായിരുന്നില്ലേ എന്നൊരു ചോദ്യവും. ആ ചോദ്യം ചങ്കില്‍ കൊണ്ടു. ഇനി ഒരു എരണം കേട്ട ഐ ടി കാരനായി ജീവിച്ചിട്ട് കാര്യമില്ല. എനിക്കും പ്രശസ്തനാവനം. എനിക്കും അനശ്വരനാകണം.

പക്ഷെ എന്തെങ്കിലും ആകാന്‍ വേണ്ട കഴിവോ സ്കൊപോ ഇല്ല. കുട്ടിക്കാലതെങ്ങാനും വല്ല ഇഷ്ടമോ ആകടിവിറ്റികലോ ഉണ്ടായിരുന്നോ എന്ന് അയവിറക്കി നോക്കി. തികട്ടിവന്നത്, അച്ഛന്റെ പോക്കെറ്റില്‍ നിന്നും പണം കട്ട കാര്യം. അതേതായാലും ഇപ്പൊ ഒരു ആക്ടിവിറ്റി ആക്കാന്‍ പറ്റില്ല (ഗൂഗിള്‍ ട്രാന്സിലെടര്‍ ഉപയോഗിച്ച് വല്ല bulgarian ബ്ലോഗുകളും മാന്തി മലയാളത്തിലാക്കി ആ പണി തുടരാം, എന്നാലും വേണ്ട). പിന്നെ കവിതയോ കഥയോ ഹൈകുകളോ സ്വന്തമായി എഴുതണം. ആകെ എഴുതി ശീലമുല്ലത് ഇമ്പോസിഷന്‍‍. അതും പകുതി മിട്ടായി വാങ്ങികൊടുത് സുമിയെകൊണ്ട് എഴുതിച്ചു. പിന്നെ എന്നെ കൊണ്ട് പറ്റുന്നത് എന്ന് സുഹൃത്തുക്കള്‍ അംഗീകരിച്ച കുറച്ച കാര്യങ്ങള്‍, പുയിപ് പറയുക, വിഴുപ്പലക്കുക, ചങ്കില്‍ കുത്തുക ഇവയൊക്കെയാണ്.

വെര്‍ച്വല്‍ വേള്‍ഡില്‍ ഒറ്റപ്പെട്ടിരിക്കുംപോഴാണ് എവിടുന്നോ വിഴുപ്പലക്കുന്ന ശബ്ദം കേട്ടത്. ശരീരത്തിലൂടെ ഒരു കറന്റ് കടന്നു പോയി. പുതിയ ഒരുനര്‍വ്വ്. ചാടിയിറങ്ങി. കുറെ പേരുടെ മെക്കിട്ട് കയറിയപ്പോ എന്നെ ഞാന്‍ തിരിച്ചരിഞ്ഞതിലുള്ള ഒരു ആശ്വാസം. പക്ഷെ കയ്യിലുള്ളത് പോര. ഇനിയും പഠിക്കണം. തവളച്ചാട്ടവും, കുതിരകയറ്റവും, കലിപ്പും, തന്തക്ക് വിളിയും ഒക്കെ സ്പെഷ്യലൈസ് ചെയ്യണം. എത്തിപ്പെട്ടത് ഒരു സിങ്കത്തിന്റെ ബ്ലോഗില്‍. ഉസ്താദ് തോമസ്‌. അപ്പോള്‍ കണ്ട ഒരു പോസ്റ്റിനെ ചവിട്ടിയുരച്ചു നാല് കമന്റ്‌ അങ്ങ് എഴുതി. ഉസ്താദ്‌ മറുപടി പറയാനൊന്നും കാത്തു നിന്നില്ല. ഒരു സര്‍ട്ടിഫിക്കറ്റ് അവിടുന്ന് അടിച്ചു മാറ്റി അതും കാണിച്ചു ഒരു ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുറന്നു. എനിക്കും ഇനി കൂതരയാകാം. കണ്ണില്‍ കണ്ടതും വായില്‍ തോന്നിയതും ഒക്കെ വിളിച്ചു പറയാം. ആരെങ്കിലും ചോദിയ്ക്കാന്‍ വന്നാല്‍ അവന്റെ തന്തക്കു ഇത്തിരി കടുപ്പത്തില്‍ വിളിക്കാം. ഇതാണ് എന്റെ destiny. ഇനി രണ്ടിലൊന്ന് ആലോചിക്കാനില്ല. കൂതറ രാഷ്ട്രീയക്കാരെ, ജേര്‍ണലിസ്റ്റ് മണ്ടബുണ്ടികളെ, ഐ ടി ബുദ്ധിജീവികളെ, ശാസ്ത്രജ്ഞന്മാരെ, ഇനി ഞാന്‍ നിങ്ങളെയൊക്കെ പച്ചക്ക് തെറി വിളിക്കാന്‍ പോകുകയാണ്. നിങ്ങളുടെ സകല വങ്കതരങ്ങളും അലക്കി വെളുപ്പിക്കാന്‍ പോകുകയാണ്. നിങ്ങളെ തുടച്ചു മായ്ച്ചു ഇല്ലാതാക്കാന്‍ ഒന്നുമല്ല കേട്ടോ. എന്റെ ഒരു ആശ്വാസത്തിന് വേണ്ടി. ഒരു നിര്‍വൃതി. അത്രേ ഉള്ളൂ. എനിക്ക് ആരെങ്കിലും കാശോ മറ്റോ തന്നാല്‍ അവരെ കുറിച്ച് ഞാന്‍ ഘോര ഘോരം പ്രസന്ഗിക്കും. ഹര്‍ത്താലുകള്‍ അറിയാനും, രാഷ്ട്രീയക്കാരുടെ ഹിസ്റ്ററി നേരിട്ട ആക്സെസ്സ് ചെയ്യാനും സൌകര്യമുള്ള ഒരു 'കേരള ബ്രൌസര്‍' ആരെങ്കിലും ഉണ്ടാക്കിയാല്‍ ഞാന്‍ വാഴ്ത്തി തല കുംബിട്ട് നിക്കും. പക്ഷെ നിങ്ങള്‍ എം.കൃഷ്ണന്‍നായര്‍-ടി.പിശാസ്തമംഗലം ശ്രേണിയില്‍ വരുന്ന ഘോരമല്ലുകളായ ഐടി പടുക്കള്‍ ആകരുത് എന്ന് മാത്രം. നിങ്ങള്‍ പൊളി ടെക്കനിക്ക് പഠിച്ച വെറും ഊച്ചാളികള്‍. കാസര്ഗോടോ, പാലായോ ആണെങ്കില്‍ വരാം.

അങ്ങനെ ഞാനും ഒരു മുട്ടയിട്ടു. ഇനി ഒന്ന് കൂകി വിളിക്കട്ടെ.