2010, ജൂലൈ 24, ശനിയാഴ്‌ച

എങ്ങനെ ഒരു കൂതറ ബ്ലോഗ്ഗര്‍ ആകാം: ഒരു പ്രൊഫഷനല്‍ ബയോഗ്രഫി

വിജയകരമാണെന്ന് പരീക്ഷിച്ചു ഉറപ്പു വരുത്തിയ കുറച്ചു എളുപ്പ വഴികളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ആണുങ്ങള്‍ക്ക് മാത്രമോ അല്ലെങ്കില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമോ ആയി ഉള്ളതല്ല.ഇത് രണ്ടുമല്ലാത്തവര്‍ പോലും ഇത് വര്‍ഷങ്ങളായി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. പക്ഷെ വര്‍ഗ ബോധം സൃഷ്ടിക്കുന്നതില്‍ മിടുക്കരായ അത്തരക്കാര്‍ ഉപദേശങ്ങള്‍ കൊടുക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രമേ  കൊടുക്കതുള്ളൂ.

നിങ്ങള്‍ക്ക് വേണ്ട ഒന്നാമത്തെ ഗുണം, അടിസ്ഥാനപരമായി തറയാകുക എന്നതാണ്. ഇത്രയും കാലമായി നിങ്ങള്‍ അതായില്ലെങ്കില്‍ അത് നിങ്ങള്‍ വായിക്കുന്ന ഗ്രന്ഥങ്ങളുടെ കുഴപ്പമാണ്. മഞ്ഞരമ പത്രങ്ങളും അതിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിക്കുക. അത് ഒരു തുടക്കമാണ്. പിന്നെ വേണ്ടത് അതിന്റെയൊക്കെ പിറകിലുള്ളവന്മാര്‍ എഴുതുന്ന ബ്ലോഗുകള്‍ വായിക്കുക എന്നുള്ളതാണ്. നിങ്ങള്‍ എപ്പോ കൂതരയായി എന്ന് ചോദിച്ചാല്‍ മതി. തെളിവ് വേണമെങ്കില്‍, ദെ സൈഡ്ബാറില്‍ ഒന്ന് നോക്കിയേ. കണ്ടില്ലേ ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ ഫോട്ടോ. കണ്ടാല്‍ തോന്നുമോ ഒരു കൂതരയാണെന്നു? 

2:1:3:1:2:1:3:1:1:1:2 എന്ന പ്രോപോഷനില്‍ വേണം നമ്മള്‍ പോസ്റ്റുകള്‍ എഴുതാന്‍. 2 രാഷ്ട്രീയം, 1 കൂതറ, 3 സിനിമ, 1കൂതറ, 2 മാര്‍ക്സിസ്റ്റ്‌ വിരോധം, 1 കൂതറ, 3 ഐ ടി,1 കൂതറ, 1 ഇന്‍സ്പിരേഷന്‍, 1 റഷ്യന്‍ സാഹിത്യത്തിന്‍റെ തര്‍ജമ, 2 സോഫ്റ്റ്‌ പോണ്‍. ഇതാണ് അതിന്റെ ഓര്‍ഡര്‍.  നമ്മള്‍ ഒരു കൂതറ ബ്ലോഗ്ഗര്‍ ആകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും സമസ്ത മേഖലകളെ പറ്റിയും നമ്മള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത് എഴുതണം. അപ്പോള്‍ മാത്രമേ വിവിധ തരം വര്‍ഗ ബോധമുള്ള അനുയായികളെ കിട്ടൂ.

പിന്നെ സുരേഷ് ഗോപിയുടെ പൊളിഞ്ഞു പാളീസായ ഒരു അമ്പത് സിനിമയെങ്കിലും കാണണം. അതിലെ ഓരോ വാക്കുകളും ആവര്ത്തിചാവര്തിച്ചു ഉരുവിട്ട് കൊണ്ടിരിക്കണം. ഇതിനു ശേഷം റിവ്യൂ ചെയ്യാനെന്ന പേരില്‍ ഒന്ന് മുതല്‍ ഒന്‍പതു വരെ റേറ്റിങ്ങുള്ള പടങ്ങള്‍ കാണണം. എന്നിട്ട് സീന്‍ ബൈ സീന്‍ അത് പകര്‍ത്തി എഴുതണം. സാംസ്‌കാരിക അധപതനം എന്ന് വിപ്ലവകാരികള്‍ സിനിമക്കാര്‍ക്കെതിരെ മുറവിളി കൂട്ടിക്കൊള്ളും.


ആഭിജാത്യമുള്ളത് എന്ന് നിങ്ങള്‍ കരുതുന്ന ജോലി നിങ്ങള്‍ പകല്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പരാമര്‍ശിക്കുകയോ മറ്റുള്ളവരെ പരാമര്‍ശിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളുടെ പ്രോഫെഷനെ തൊട്ടു കളിച്ചാല്‍, ദെ 'മാമന്‍' വരുന്നുണ്ട് അവര്‍ നിന്നെ കൈകാര്യം ചെയ്യും എന്ന മട്ടില്‍ ഒരു ചെറിയ ഭീഷണി. അത്ര മതി.

ഇനി നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം പറയുമ്പോള്‍ ഞാന്‍ പോളി ടെക്നിക്ഒന്നും പഠിച്ചില്ലേ എന്നങ്ങു കാച്ചുക. വല്ലവരും പറഞ്ഞിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലാത്ത കാര്യം പറയുമ്പോള്‍, ഒരു ഐ ടി ബുദ്ധി ജീവി, മെഡിക്കല്‍ ജീവി, സെക്രടരിയെറ്റ് ഉദ്യോഗസ്ഥന്‍, കൊടുങ്ങല്ലൂരിലെ മോഹനന്‍ എന്നിങ്ങനെ കുറെ റഫറന്‍സുകള്‍ ആകാം.

ഇനി ബ്ലോഗില്‍ നമ്മള്‍ തൂറിയതിന്റെ മേല്‍ ഏതെങ്കിലും പട്ടികള്‍ വന്നു തൂറുകയാനെങ്കില്‍ 'ഛീ, അശ്ലീലമാക്കിയല്ലോട നായിന്റെ മോനെ' എന്ന് പറഞ്ഞു പട്ടി തൂറിയതെല്ലാം കൈ കൊണ്ട് വാരിക്കലയണം. അല്ലെങ്കില്‍ അന്തസ്സും ആഭിജാത്യവും കുലമഹിമയുമുള്ള നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ ചവിട്ടിപോയാലോ?

ഇനി ധൈര്യമായി ബ്ലോഗിങ്ങിനു ഇറങ്ങിക്കോളൂ. എന്തെങ്കിലും സംശയം എപ്പോ തോന്നിയാലും ബ്ലോഗേശ്വരന്റെ ബ്ലോഗിലേക്ക് ഒരു ട്രാക്ക് ബാക്ക് വിട്ടാല്‍ മതി.

7 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. തുടരൂ അളിയാ തുടന്നോണ്ടിരിക്ക്... കിടു ആവുന്നുണ്ട്..ഇതെല്ലാം കുറിക്കു കൊല്ലെണ്ടാവന്റെ സമക്ഷത്തെക്ക് എത്തുന്നുണ്ടോ ആവോ>?

    മറുപടിഇല്ലാതാക്കൂ
  3. നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നിരീക്ഷണങ്ങളും !!!
    ചിത്രകാരന്റെ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. ദെ ബാര്‍ളി മാമന് വരുന്നുണ്ട് അവര്‍ നിന്നെ കൈകാര്യം ചെയ്തോളും കേട്ടാ.. :)

    കൊള്ളാം .. ഈ തുടക്കം. ആദ്യ പടവ് തന്നെ വളരെ നന്നായി. :) ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  5. >>>ഇനി ബ്ലോഗില്‍ നമ്മള്‍ തൂറിയതിന്റെ മേല്‍ ഏതെങ്കിലും പട്ടികള്‍ വന്നു തൂറുകയാനെങ്കില്‍ 'ഛീ, അശ്ലീലമാക്കിയല്ലോട നായിന്റെ മോനെ' എന്ന് പറഞ്ഞു പട്ടി തൂറിയതെല്ലാം കൈ കൊണ്ട് വാരിക്കലയണം. അല്ലെങ്കില്‍ അന്തസ്സും ആഭിജാത്യവും കുലമഹിമയുമുള്ള നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ ചവിട്ടിപോയാലോ?<<<
    അളിയാ... ഉമ്മഹ ഉമ്മഹ........
    നീ തൂറിക്കോ... ഞാനും തൂറുന്നുണ്ട് കുറേ.
    തൂറി തീര്‍ന്നാല്‍ ചുമ്മ എഴുനേറ്റ് പോവാതെ അത് അല്ലാരേം വിളിച്ച് കാണിച്ച് കൊടുക്കണം ട്ടാ....!!!

    മറുപടിഇല്ലാതാക്കൂ