2010, ജൂലൈ 21, ബുധനാഴ്‌ച

പ്രശസ്തിയിലേക്കുള്ള പടവുകള്‍. മുട്ട 1

എന്തെങ്കിലും ആകണം ആരെങ്കിലും ആകണം എന്ന ഒരാഗ്രഹം മനസ്സില്‍ വന്നു തുടങ്ങിയത് ഈയടുത്താണ്. കുറുക്കു വഴികളിലൂടെ ഈയടുത് കുറെ പേര്‍ പ്രശസ്തന്മാര്‍ ആയപ്പോളാണ് എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉദിച്ചത്. എനിക്കാണെങ്കില്‍ അതൊക്കെ കണ്ടു അസൂയ കാരണം വയറ്റിലൊരു ഉരുണ്ടു കേറ്റം. ജേര്‍ണലിസ്റ്റ് വന്കന്മാരും കമ്പ്യുട്ടെരിനെ സ്നേഹിച്ചു തുടങ്ങിയ ബൂര്‍ഷ ഇടതുകാരും ഇത്തരക്കാര്‍ക്ക് ഭയങ്കര സപ്പോര്‍ട്ടും. വലിയ കാര്യങ്ങളൊന്നും ചെയ്തില്ലെങ്കിലും ചെയ്യേണ്ടത് ചെയ്യേണ്ടാപ്പോ ചെയ്തത് കാരണം അവര്‍ പ്രശസ്തരായി. വേണമെങ്കില്‍ ഈ അസൂയക്കാര്‍ക്കും ഇത് പോലൊരെണ്ണം ഉണ്ടാക്കി പ്രശസ്തരാകമായിരുന്നില്ലേ എന്നൊരു ചോദ്യവും. ആ ചോദ്യം ചങ്കില്‍ കൊണ്ടു. ഇനി ഒരു എരണം കേട്ട ഐ ടി കാരനായി ജീവിച്ചിട്ട് കാര്യമില്ല. എനിക്കും പ്രശസ്തനാവനം. എനിക്കും അനശ്വരനാകണം.

പക്ഷെ എന്തെങ്കിലും ആകാന്‍ വേണ്ട കഴിവോ സ്കൊപോ ഇല്ല. കുട്ടിക്കാലതെങ്ങാനും വല്ല ഇഷ്ടമോ ആകടിവിറ്റികലോ ഉണ്ടായിരുന്നോ എന്ന് അയവിറക്കി നോക്കി. തികട്ടിവന്നത്, അച്ഛന്റെ പോക്കെറ്റില്‍ നിന്നും പണം കട്ട കാര്യം. അതേതായാലും ഇപ്പൊ ഒരു ആക്ടിവിറ്റി ആക്കാന്‍ പറ്റില്ല (ഗൂഗിള്‍ ട്രാന്സിലെടര്‍ ഉപയോഗിച്ച് വല്ല bulgarian ബ്ലോഗുകളും മാന്തി മലയാളത്തിലാക്കി ആ പണി തുടരാം, എന്നാലും വേണ്ട). പിന്നെ കവിതയോ കഥയോ ഹൈകുകളോ സ്വന്തമായി എഴുതണം. ആകെ എഴുതി ശീലമുല്ലത് ഇമ്പോസിഷന്‍‍. അതും പകുതി മിട്ടായി വാങ്ങികൊടുത് സുമിയെകൊണ്ട് എഴുതിച്ചു. പിന്നെ എന്നെ കൊണ്ട് പറ്റുന്നത് എന്ന് സുഹൃത്തുക്കള്‍ അംഗീകരിച്ച കുറച്ച കാര്യങ്ങള്‍, പുയിപ് പറയുക, വിഴുപ്പലക്കുക, ചങ്കില്‍ കുത്തുക ഇവയൊക്കെയാണ്.

വെര്‍ച്വല്‍ വേള്‍ഡില്‍ ഒറ്റപ്പെട്ടിരിക്കുംപോഴാണ് എവിടുന്നോ വിഴുപ്പലക്കുന്ന ശബ്ദം കേട്ടത്. ശരീരത്തിലൂടെ ഒരു കറന്റ് കടന്നു പോയി. പുതിയ ഒരുനര്‍വ്വ്. ചാടിയിറങ്ങി. കുറെ പേരുടെ മെക്കിട്ട് കയറിയപ്പോ എന്നെ ഞാന്‍ തിരിച്ചരിഞ്ഞതിലുള്ള ഒരു ആശ്വാസം. പക്ഷെ കയ്യിലുള്ളത് പോര. ഇനിയും പഠിക്കണം. തവളച്ചാട്ടവും, കുതിരകയറ്റവും, കലിപ്പും, തന്തക്ക് വിളിയും ഒക്കെ സ്പെഷ്യലൈസ് ചെയ്യണം. എത്തിപ്പെട്ടത് ഒരു സിങ്കത്തിന്റെ ബ്ലോഗില്‍. ഉസ്താദ് തോമസ്‌. അപ്പോള്‍ കണ്ട ഒരു പോസ്റ്റിനെ ചവിട്ടിയുരച്ചു നാല് കമന്റ്‌ അങ്ങ് എഴുതി. ഉസ്താദ്‌ മറുപടി പറയാനൊന്നും കാത്തു നിന്നില്ല. ഒരു സര്‍ട്ടിഫിക്കറ്റ് അവിടുന്ന് അടിച്ചു മാറ്റി അതും കാണിച്ചു ഒരു ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുറന്നു. എനിക്കും ഇനി കൂതരയാകാം. കണ്ണില്‍ കണ്ടതും വായില്‍ തോന്നിയതും ഒക്കെ വിളിച്ചു പറയാം. ആരെങ്കിലും ചോദിയ്ക്കാന്‍ വന്നാല്‍ അവന്റെ തന്തക്കു ഇത്തിരി കടുപ്പത്തില്‍ വിളിക്കാം. ഇതാണ് എന്റെ destiny. ഇനി രണ്ടിലൊന്ന് ആലോചിക്കാനില്ല. കൂതറ രാഷ്ട്രീയക്കാരെ, ജേര്‍ണലിസ്റ്റ് മണ്ടബുണ്ടികളെ, ഐ ടി ബുദ്ധിജീവികളെ, ശാസ്ത്രജ്ഞന്മാരെ, ഇനി ഞാന്‍ നിങ്ങളെയൊക്കെ പച്ചക്ക് തെറി വിളിക്കാന്‍ പോകുകയാണ്. നിങ്ങളുടെ സകല വങ്കതരങ്ങളും അലക്കി വെളുപ്പിക്കാന്‍ പോകുകയാണ്. നിങ്ങളെ തുടച്ചു മായ്ച്ചു ഇല്ലാതാക്കാന്‍ ഒന്നുമല്ല കേട്ടോ. എന്റെ ഒരു ആശ്വാസത്തിന് വേണ്ടി. ഒരു നിര്‍വൃതി. അത്രേ ഉള്ളൂ. എനിക്ക് ആരെങ്കിലും കാശോ മറ്റോ തന്നാല്‍ അവരെ കുറിച്ച് ഞാന്‍ ഘോര ഘോരം പ്രസന്ഗിക്കും. ഹര്‍ത്താലുകള്‍ അറിയാനും, രാഷ്ട്രീയക്കാരുടെ ഹിസ്റ്ററി നേരിട്ട ആക്സെസ്സ് ചെയ്യാനും സൌകര്യമുള്ള ഒരു 'കേരള ബ്രൌസര്‍' ആരെങ്കിലും ഉണ്ടാക്കിയാല്‍ ഞാന്‍ വാഴ്ത്തി തല കുംബിട്ട് നിക്കും. പക്ഷെ നിങ്ങള്‍ എം.കൃഷ്ണന്‍നായര്‍-ടി.പിശാസ്തമംഗലം ശ്രേണിയില്‍ വരുന്ന ഘോരമല്ലുകളായ ഐടി പടുക്കള്‍ ആകരുത് എന്ന് മാത്രം. നിങ്ങള്‍ പൊളി ടെക്കനിക്ക് പഠിച്ച വെറും ഊച്ചാളികള്‍. കാസര്ഗോടോ, പാലായോ ആണെങ്കില്‍ വരാം.

അങ്ങനെ ഞാനും ഒരു മുട്ടയിട്ടു. ഇനി ഒന്ന് കൂകി വിളിക്കട്ടെ.

11 അഭിപ്രായങ്ങൾ:

  1. വഴീക്കൂടെ പോണ സകലവന്റെം തന്തക്ക് വിളിക്കും എന്ന് ഉറപ്പാണല്ലേ? ആക്ചുവലി ഞാന്‍ പാവോണ് ട്ടാ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 22 12:49 AM

    അലക്കി ,പൊളിച്ചു , മെതിച്ചു! കൊഴച്ചു..

    ആക്ച്വലി ഞങ്ങള്‍ അമിട്ടന്മാരെല്ലാം പൊതുവില്‍ പാവങ്ങലാനെലും ജെനറലി ഭയങ്കരന്മാരാണ്!

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം.. എല്ലാ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  4. അപ്പൊ ഇനി ചെവിയില്‍ പഞ്ഞിയും വച്ച് നടക്കാം അല്ലേ

    മറുപടിഇല്ലാതാക്കൂ
  5. പോളിയലിയോ പൊളി...ഞാന്ഞ്ഞായി ...

    മറുപടിഇല്ലാതാക്കൂ
  6. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന ലൈന്‍ ആണല്ലേ??:)

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, ജൂലൈ 22 7:42 PM

    ബ്ലോഗ്ഗിങ്ങിന്റെ വില പോയി :(

    മറുപടിഇല്ലാതാക്കൂ
  8. അത് തന്നെയായിരുന്നു ഉദേശിച്ചത്. എനിക്ക് വയ്യ. എനിക്ക് അതിനൊക്കെ പറ്റുമോ. (പിന്നെ ഇത്രയും കാലം ഭയങ്കര വിലയായിരുന്നു.)

    മറുപടിഇല്ലാതാക്കൂ
  9. തകർക്കുവിൻ.... ആഹ്ലാദിപ്പിൻ.... ആർമാദിപ്പിൻ.......അപ്പന്റെ അപ്പനെ വിളിക്കുവിൻ......
    സമര മുരാരെ സവരി ഗിരിഗിരി

    മറുപടിഇല്ലാതാക്കൂ